എവറസ്റ്റിൽ ആദ്യ ഡോക്ടർ ദമ്പതിമാർ


: ശസ്ത്രക്രിയാമുറിയിൽ രോഗികളുടെ ജീവൻരക്ഷിക്കാൻ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങൾക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോക്ടർ ദമ്പതിമാർ. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെൻ ലേവയുമാണ് സപ്ലിമെന്ററി ഓക്സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 8849 മീറ്റർ ഉയരത്തിൽ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടർദമ്പതിമാരെന്ന ബഹുമതിയും ഇവർ സ്വന്തമാക്കി.

എൻ.എച്ച്.എൽ. നഗരസഭാ മെഡിക്കൽ കോളേജിൽ സർജറിവിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠിൽ ചീഫ് മെഡിക്കൽ ഓഫീസറായ സുരഭിബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നൽകാനാണ് പർവതാരോഹണം നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..