: ഭരണഘടനാശില്പി ബി.ആർ. അംബേദ്കർക്ക് ആദരമർപ്പിച്ച് കരീബിയൻ രാജ്യമായ ജമൈക്ക. തലസ്ഥാനമായ കിങ്സ്റ്റണിലെ ഡൗൺ സ്ട്രീറ്റിലെ തെരുവിനാണ് അംബേദ്കറുടെ പേരു നൽകിയത്.
നാലുദിവസത്തെ സന്ദർശനത്തിനായി അവിടെയെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദും ജമൈക്കൻ നഗര വികസനമന്ത്രി ഡെസ്മണ്ട് മക്കെൻസിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അംബേദ്കറെയും ജമൈക്കൻ നേതാവ് മാർക്കസ് ഗാർവേയെയുംപോലുള്ള നേതാക്കളെ ഒരു രാജ്യത്തിന്റെ പ്രതിനിധികളായല്ല കണക്കാക്കേണ്ടതെന്നും തുല്യതയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾക്ക് ആഗോളപ്രസക്തിയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
രാംനാഥ് കോവിന്ദിന്റെ പ്രഥമ ജമൈക്കൻ സന്ദർശനമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അറുപതാംവാർഷികത്തിലാണ് സന്ദർശനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..