‘ലോഹ’മഴയ്‌ക്കു പിന്നിൽ ചൈനയോ ?


: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ആകാശത്തുനിന്ന് ലോഹഗോളങ്ങൾ പതിച്ചതിനുപിന്നിൽ ചൈനയുടെ റോക്കറ്റുകളാണെന്ന് സംശയം. ദാഗ്ജിപുര, ഖാംഭോലജ്, രാംപുര ഗ്രാമങ്ങളിലാണ് 1.5 അടി വ്യാസമുള്ള ലോഹഗോളങ്ങൾ വീണത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഏതെങ്കിലും ഉപഗ്രഹത്തിൽനിന്ന് വീണതാകാം ഇവയെന്നാണ് പോലീസ് നിഗമനം. അതേസമയം, ചൈനീസ് റോക്കറ്റ് ചാങ്ഷെങ് 3 ബിയുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രജ്ഞൻ ജൊനാഥൻ മക്‌ഡോവൽ പറയുന്നത്.

നിയന്ത്രണംവിട്ട് ബഹിരാകാശത്തു കറങ്ങുന്ന ചൈനയുടെ റോക്കറ്റ് മേയ് 12-ന്‌ ഗുജറാത്തിനുമുകളിലൂടെ കടന്നുപോയത്‌ ഇതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ദ്രാവക ഇന്ധനമായ ഹൈഡ്രാസിൻ സൂക്ഷിച്ചുവെക്കാൻ ഉപയോഗിക്കുന്ന ഭാഗങ്ങളാണ് ഇവയെന്ന് വിരമിച്ച ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ബി.എസ്. ഭാട്ടിയയും ചൂണ്ടിക്കാട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..