: കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറിയിലെ അംഗത്വം വലിയ ബഹുമതിയായാണ് കാണുന്നതെന്ന് നടി ദീപികാ പദുകോൺ. എട്ടംഗജൂറിയിലെ അംഗമായ ദീപിക മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. കാൻ ചുവപ്പുപരവതാനിയിൽ ദീപിക എത്തിയത് പ്രമുഖ ഡിസൈനറായ സവ്യസാചി ഡിസൈൻചെയ്ത സാരിയിലാണ്. കറുപ്പും സ്വർണനിറവും ഇടകലർന്ന സാരി ശ്രദ്ധപിടിച്ചുപറ്റി. കഴിഞ്ഞദിവസം ജൂറിമാരുടെ ഫോട്ടോഷൂട്ടിൽ പ്രിൻറഡ് ടീഷർട്ടും എമറാൾഡ് പാന്റ്സും ധരിച്ച് താരം പ്രത്യക്ഷപ്പെട്ടതും ചർച്ചയായിരുന്നു. ഇത് ഡിസൈൻചെയ്തതും സവ്യസാചി തന്നെ.
* ഇന്ത്യയിൽ നിർമിക്കുന്ന വിദേശചിത്രങ്ങൾക്ക് രണ്ടരക്കോടിരൂപവരെ ആനുകൂല്യങ്ങൾ നൽകുമെന്ന് വാർത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചു. കാൻ ചലച്ചിത്രോത്സവവേദിയിലെ ഫിലിംമാർക്കറ്റിൽ ഇന്ത്യ പവിലിയൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ദീപികാ പദുകോൺ, എ.ആർ. റഹ്മാൻ, ആർ. മാധവൻ, ശേഖർ കപൂർ, പ്രസൂൺ ജോഷി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..