തഹസിൽദാർക്ക് ശിക്ഷ, 50 മരം നടണം


: കുടിയൊഴിപ്പിക്കൽ കേസിൽ യുവതിയുടെ വാദംകേൾക്കാതെ നടപടിയെടുത്തതിന് പൊല്ലാപ്പിലായിരിക്കുകയാണ് ഒഡിഷയിലെ തഹസിൽദാർ ബിരാഞ്ചി നാരായൺ. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റിപ്രദേശത്ത് മരങ്ങൾ നടണമെന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് റാത്ത് തഹസിൽദാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതും ഒന്നും രണ്ടുമല്ല, അമ്പതെണ്ണം.

പുരി ജില്ലയിലെ കകത്പുർ തഹസിൽദാരാണ് ബിരാഞ്ചി നാരായൺ. ബലാന പഞ്ചായത്തിലെ 0.08 ഏക്കർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മിതാദാസ് എന്ന യുവതിക്കെതിരേ അദ്ദേഹം ഭൂമികൈയേറ്റം തടയൽ നിയമപ്രകാരം സ്വമേധയാ നടപടിയെടുത്തു. ഇവരെ കുടിയൊഴിപ്പിക്കുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തു.

എന്നാൽ, താൻ നിരക്ഷരയാണെന്നും വാദം കേൾക്കാൻ അവസരം നൽകാതെ തഹസിൽദാർ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചു. സുഹൃത്തുക്കളാണ് ഇതിന് സഹായം നൽകിയത്. ഈമാസം 27-നോ 30-നോ യുവതിയുടെ വാദം കേൾക്കണമെന്നും കോടതി തഹസിൽദാരോട് നിർദേശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..