കിഷോർ കുമാറിന് ആദരമായി ‘ഹാഫ് ടിക്കറ്റ്’


: ഗായകനും നടനുമായ കിഷോർകുമാർ എന്ന അതുല്യ പ്രതിഭയ്ക്കുള്ള ആദരമായി ‘ഹാഫ് ടിക്കറ്റ്’ എന്നപേരിൽ ലൈവ് മ്യൂസിക്കൽ ഷോ സംഘടിപ്പിക്കുന്നു. ഈ മാസം 28-ന് ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിലെ ആര്യ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി.

1962-ൽ കിഷോർ നായകനായെത്തിയ സൂപ്പർഹിറ്റ് ഹിന്ദി കോമഡി ചിത്രമാണ് ‘ഹാഫ് ടിക്കറ്റ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഭോലേനാഥിനെയും ദീപികയെയും യഥാക്രമം ആദിത്യ ദേശ്വാളും പ്രകൃതി വർമയും അവതരിപ്പിക്കും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി.) പൂർവവിദ്യാർഥിയായ ബിനോദ് ശർമയാണ് ഷോയുടെ സംവിധായകൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..