കാൻ വേദിയിൽ റഷ്യൻ സിനിമ പ്രദർശിപ്പിച്ചതിൽ പ്രതിഷേധം


: കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ റഷ്യൻസിനിമ ‘ചായ്കോവിസികിസ് വൈഫ്’ പ്രദർശിപ്പിച്ചതിൽ പ്രതിഷേധം. യൂറോപ്യൻ ഫിലിം അക്കാദമി പ്രസിഡന്റും സംവിധായികയുമായ അഗ്നിസ്‌ക ഹോളണ്ട് ആണ് അധികൃതരെ വിമർശിച്ച് രംഗത്തെത്തിയത്.

കിറിൽ സെറെബ്രെന്നിക്കോവ് സംവിധാനം ചെയ്ത ‘ചായ്കോവിസികിസ് വൈഫ്’ പാം ഡി ഓർ പുരസ്കാരത്തിന് മത്സരിക്കുന്ന 21 ചിത്രങ്ങളിൽ ഒന്നാണ്. മേളയിൽ പ്രദർശിപ്പിക്കാനുള്ള സിനിമകൾ തീരുമാനിക്കുന്ന ചുമതല തനിക്കാണെങ്കിൽ ഒറ്റ റഷ്യൻ സിനിമകളും താനുൾപ്പെടുത്തുമായിരുന്നില്ലെന്ന് അവർ പ്രതികരിച്ചു. റഷ്യയുടെ യുക്രൈൻ അധിനിവേശവും ലോകം ഒന്നടങ്കം റഷ്യക്കെതിരേ തിരിഞ്ഞതും അന്താരാഷ്ട്രവേദിയിൽ എടുത്തുകാട്ടുകയായിരുന്നു ഹോളണ്ട്.

റഷ്യയിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘത്തെ ചലചിത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് നേരത്തേ വിലക്കിയിരുന്നു. എന്നാൽ യുക്രൈനിലെ യുദ്ധത്തിനെതിരേയും റഷ്യയുടെ 2014-ലെ ക്രിമിയ അധിനിവേശത്തിനെതിരേയും പരസ്യമായി പ്രതികരിച്ച സെറെബ്രെന്നിക്കോവിന് ക്ഷണമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..