കൊലക്കുറ്റം: ആടിന് മൂന്നുവർഷം തടവ്


: ദക്ഷിണസുഡാനിൽ സ്ത്രീയെ കൊന്നതിന് പ്രാദേശിക കോടതി മൂന്നുവർഷം തടവുശിക്ഷ നൽകിയത് ഒരു ചെമ്മരിയാടിനാണ്. സംഭവത്തിൽ ഉടമ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആടിന് ശിക്ഷകിട്ടിയത്.

ഈ മാസം ആദ്യമാണ് നാല്പത്തിയഞ്ചുകാരി ആദിയു ചാപ്പിങ് ആടിന്റെ കുത്തേറ്റ്‌ മരിച്ചത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ സ്ത്രീ തത്ക്ഷണം മരിച്ചു. റംബെക് ഈസ്റ്റിലെ അകുവൽ യോൾ എന്ന സ്ഥലത്താണ് സംഭവം. ‌പിന്നാലെ പോലീസെത്തി ആടിനെ പിടിച്ചുകെട്ടി. അടുത്ത മൂന്നുവർഷം ആട് സുഡാനിലെ ലേക്സ്‌ സ്റ്റേറ്റ് അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തെ സൈനിക ക്യാമ്പിൽ കഴിച്ചുകൂട്ടി ശിക്ഷ അനുഭവിക്കണം. ഉടമ ഡുവോണി മന്യാങ് ധാൽ സ്ത്രീയുടെ കുടുംബത്തിന് അഞ്ച് പശുക്കളെ കൈമാറണമെന്നും പ്രാദേശിക കോടതി വിധിച്ചു. ധാലിന് ഇനി ആടിനെ തിരിച്ചുകിട്ടുകയുമില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..