ഡാർലിങ്സ്; നിർമാണം ആലിയാഭട്ട്


: ബോളിവുഡ് താരം ആലിയാഭട്ട് നിർമാതാവിന്റെ വേഷത്തിലുമെത്തുന്നു. ആദ്യമായി നിർമിക്കുന്ന ‘ഡാർലിങ്സ്’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ആലിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല.

ഷാരൂഖ് ഖാന്റെ ‘റെഡ് ചില്ലീസു’മായി ചേർന്ന് എറ്റേണൽ സൺഷൈൻ പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. ആലിയ തന്നെയാണ് നായിക. മലയാളി നടൻ റോഷൻ മാത്യു, ഷെഫാലി ഷാ, വിജയ് വർമ എന്നിവരുമുണ്ട് ചിത്രത്തിൽ.

നവാഗതൻ ജസ്മീത് കെ. റീനിന്റെ സംവിധാനത്തിൽ മുംബൈ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരദ്വാജ് സംഗീതംനൽകിയ പാട്ടുകളുമുണ്ട് ചിത്രത്തിൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..