: വ്യവസായ ഭീമന്മാരായ ടാറ്റാ കുടുംബത്തിന്റെ കഥപറയുന്ന ഗിരീഷ് കുബേറിന്റെ ‘ദ ടാറ്റാസ്: ഹൗ എ ഫാമിലി ബിൽറ്റ് എ ബിസിനസ് ആൻഡ് എ നാഷൻ’ എന്ന പുസ്തകത്തിന്റെ അവകാശം ടി സീരീസ് നിർമാണ കമ്പനി സ്വന്തമാക്കി. 2019-ലാണ് പുസ്തകം പുറത്തിറങ്ങിയത്. അവകാശം ഏറ്റെടുത്ത വിവരം ഭൂഷൺ കുമാറിൻറെ കമ്പനി സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്.
മൂന്നുതലമുറകളായി രാഷ്ട്രനിർമിതിക്കു ഒട്ടേറേ സംഭാവനകൾ നൽകിയ കുടുംബത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവകാശം നേടാനായതിൽ അഭിമാനമുണ്ടെന്ന് ടി സീരിസ് അറിയിച്ചു. എന്നാൽ, പുതിയ രീതിയിൽ അത് എങ്ങനെ ഉപയോഗിക്കുമെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
1868-ൽ ജംഷെഡ്ജി ടാറ്റ തുടങ്ങിയ ടാറ്റാ ഗ്രൂപ്പ് ഇന്നും രാജ്യത്തെ ഏറ്റവുംവലിയ കമ്പനികളിലൊന്നാണ്. ടാറ്റാ കുടുംബത്തിലെ ഓരോ തലമുറയും കമ്പനിയുടെ വളർച്ചയ്ക്കും ഒപ്പം രാഷ്ട്രനിർമിക്കും എന്തെല്ലാം സംഭാവനകൾ നൽകി എന്നാണ് പുസ്തകം പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..