‘ഡ്രാഗൺ ഓഫ് ഡെത്ത്’ അർജന്റീനയിൽ


: ദിനോസർ യുഗത്തിൽ ജീവിച്ചിരുന്നതെന്ന് കരുതുന്ന പറക്കുന്ന ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തി. ‘ദ ഡ്രാഗൺ ഓഫ് ഡെത്ത്’ എന്ന വിളിപ്പേരുള്ള കൂറ്റൻ ഉരഗം 8.6 കോടി വർഷം മുമ്പ് ജീവിച്ചിരുന്നെന്നാണ് കണക്കാക്കുന്നത്.

അർജന്റീനയുടെ പടിഞ്ഞാറൻ മെൻഡോസ പ്രവിശ്യയിലെ ആൻഡീസ് പർവതനിരകളിൽനിന്നാണ് പുരാവസ്തുഗവേഷകരുടെ സംഘത്തിന്റെ കണ്ടെത്തൽ. 30 അടി നീളമുണ്ട് ഫോസിലിന്. തനതോസ് ഡ്രാക്കോൺ അമരുവെന്നാണ് ഇതിന് ഗവേഷകർ പേരുനൽകിയിരിക്കുന്നത്. ഉരഗങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പാറകൾ ജുറാസിക്ക് യുഗത്തിന് മുമ്പുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്.

യുകാറ്റൻ ഉപദ്വീപിൽ ഛിന്നഗ്രഹത്തിന്റെ ആഘാതത്തിന് രണ്ടുകോടി വർഷങ്ങൾക്ക് മുമ്പ് ഈ ഉരഗങ്ങൾ ജീവിച്ചിരുന്നെന്നാണ് കണക്കാക്കുന്നത്. ക്രിറ്റേഷ്യസ് റിസർച്ച് എന്ന ശാസ്ത്രജേണലിൽ കഴിഞ്ഞ ഏപ്രിലിൽ പഠനം പ്രസിദ്ധീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..