: സ്വപ്നങ്ങളിൽ എന്നും ശുനകന്മാരായിരുന്നു അരുമകൾ. പിറക്കുകയാണെങ്കിൽ നായയായിട്ടായിരിക്കണം. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നായയുടെ രൂപത്തിലേക്ക് ‘മാറി’യിരിക്കുകയാണ് ജപ്പാൻ സ്വദേശി. 12 ലക്ഷത്തിലേറെ രൂപയാണ് പ്രച്ഛന്നവേഷത്തിന് പൊടിച്ചത്. ‘കോളി’ ഇനത്തിൽപ്പെട്ട നായയുടെ കോലമാണ് കെട്ടിയത്.
‘ടോക്കോ ഈവ്’ എന്ന ട്വിറ്റർ ഉപയോക്താവാണ് നായക്കമ്പക്കാരൻ. ചിരകാലസ്വപ്നമായിരുന്നു നായയാകുക എന്നത്. ഇതിനായി അദ്ദേഹം വ്യത്യസ്തമായ രൂപങ്ങളും വേഷവിധാനങ്ങളും തയ്യാറാക്കുന്ന ‘സെപ്പെറ്റ്’ എന്ന കമ്പനിയെ സമീപിച്ചു. അവരാണ് ടോക്കോയ്ക്കു വേണ്ടി ‘കോളി’ രൂപം തയ്യാറാക്കിയത്. നായക്കോലം തയ്യാറാക്കാൻ 40 ദിവസം േവണ്ടിവന്നു. യഥാർഥനായകളെ വെല്ലുന്ന കോളി രൂപത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..