‘ലാ ജൗരിയ’യ്ക്ക് കാൻ ക്രിട്ടിക്സ് ഗ്രാൻഡ് പ്രൈസ്


: കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന കാൻ ക്രിട്ടിക്സ് വീക്കിലെ മികച്ച ചിത്രമായി ആന്ദ്രേ റാമിറസ് പുലിഡോയുടെ ‘ലാ ജൗരിയ’ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച രാത്രി മേളയ്ക്ക് തിരശ്ശീല വീഴുന്നതിനുമുമ്പ് ‘ലാ ജൗരിയ’യ്ക്ക് ഗ്രാൻഡ് പ്രൈസ് അവാർഡ് സമ്മാനിക്കും.

പുലിഡോയുടെ ആദ്യ ഫീച്ചർ ചിത്രമാണിത്. മേളയുടെ സമാപനച്ചടങ്ങിൽ പ്രഖ്യാപിക്കുന്ന ‘ക്യാമറ ഡി ഓറി’നും ചിത്രം അർഹമായിട്ടുണ്ട്. കൊളംബിയൻ വനമേഖലയിലെ പ്രായപൂർത്തിയാകാത്തവരുടെ ജയിലിൽ സുഹൃത്ത് എൽ മോനോയ്ക്കൊപ്പം തടവിലാക്കപ്പെടുന്ന എലി എന്ന നാടോടി ബാലനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജൂറി ഫ്രഞ്ച് ടച്ച് പ്രൈസ്, ചാർലറ്റ് വെൽസ് സംവിധാനം ചെയ്ത ആഫ്റ്റർ സൺ എന്ന ചിത്രത്തിനാണ്. സെൽഡ സാംസണാണ് റൈസിങ് സ്റ്റാർ പുരസ്കാരം, ചിത്രം ലവ് അക്കോഡിങ് ടു ഡാൽവ. ഹ്രസ്വചിത്രത്തിനുള്ള ലീ സിനി പുരസ്കാരത്തിന്‌ ജൂ ഗോൺസാലസിന്റെ ഐസ് മർച്ചന്റ്സ് അർഹമായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..