പട്നയിലെ ‘ഗാന്ധി’ മന്ദിരം ഇനി ഒാർമ


: ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പട്‌ന ജില്ലാ മജിസ്ട്രേറ്റ്‌ ഓഫീസ് കെട്ടിടം ഇനി ഓർമമാത്രം. ഓസ്കർ ബഹുമതി നേടിയ റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാതചിത്രം ‘ഗാന്ധി’യിലെ പ്രധാന ഭാഗങ്ങൾ ഈ മന്ദിരത്തിലാണ് ചിത്രീകരിച്ചത്. അത് പൊളിച്ചുമാറ്റുന്നത് പൈതൃകസ്നേഹികൾക്കും ഗാന്ധിയൻമാർക്കും വേദനയായി. ബിഹാർ സർക്കാരിന്റെ വികസനപദ്ധതികളുടെ ഭാഗമായാണ് മന്ദിരം കഴിഞ്ഞ ദിവസം പൊളിച്ചുതുടങ്ങിയത്.

ഗംഗാതീരത്ത്‌ സ്ഥിതിചെയ്യുന്ന കെട്ടിടം 20-ാം നൂറ്റാണ്ടിലാണ് പണിതത്. ബംഗ്ലാവിന്റെ മുഖമുദ്രകളായ ഇരുമ്പുകോണിയും പാശ്ചാത്യ വാസ്തുമാതൃകയിലുള്ള പൂമുഖവും ഉൾപ്പെടെ കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളും ഘടികാരം, മരഉരുപ്പടികൾ, തൂക്കുവിളക്കുകൾ, അച്ചടിയന്ത്രം തുടങ്ങിയവയും നിലനിർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, അധികൃതർ ഇത് അംഗീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..