വീണ്ടും ബാറ്റ്മാനാകാൻ ബെയ്ൽ റെഡി; പക്ഷേ...


: ജനപ്രിയ കോമിക് ബുക്ക് കഥാപാത്രമായ ബാറ്റ്‌മാനെ ഏറ്റവും മികച്ചരീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്‌ൽ. മൂന്നുവട്ടം ബാറ്റ്മാനായി ആരാധകമനം കീഴടക്കി. ഇപ്പോഴിതാ ഒരിക്കൽക്കൂടി ബാറ്റ്മാനാവാൻ തയ്യാറാണെന്ന് ഓസ്കർ ജേതാവായ താരം പറയുന്നു. എന്നാൽ, ഒരു ഉപാധിയുണ്ട്, ക്രിസ്റ്റഫർ നോളൻതന്നെ സംവിധായകനാവണം.

നോളൻറെ ബാറ്റ്മാൻ സിനിമാത്രയത്തിന്റെ ആദ്യഭാഗം 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ്. ചിത്രം 37.3 കോടി ഡോളറാണ് നേടിയത്. 2008-ലെ രണ്ടാംഭാഗം ദി ഡാർക്ക് നൈറ്റ്, 2012-ലെ ദി ഡാർക്ക് നൈറ്റ് റൈസസ് എന്നിവ ബോക്സോഫീസിൽ 100 കോടി ഡോളറിലധികം വരുമാനമുണ്ടാക്കി.

സൂപ്പർ ഹീറോ ബാറ്റ്മാനെ അവതരിപ്പിക്കാൻ മറ്റൊരു ചലച്ചിത്രകാരനുംതന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ൽ പറഞ്ഞു. തോർ: ലവ് ആൻഡ് തണ്ടർ എന്നതാണ് ബെയ്‌ലിൻറെ പുതിയ ചിത്രം. ജൂലായ് എട്ടിന് പുറത്തിറങ്ങും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..