സൂര്യപ്രകാശം ഇല്ലാതെ പ്രകാശസംശ്ലേഷണം


: ജീവജാലങ്ങളുടെ ഊർജസ്രോതസ്സാണ് സൂര്യൻ. സൂര്യപ്രകാശത്തെ ഊർജമാക്കിമാറ്റുന്ന പ്രക്രിയയാണ് പ്രകാശ സംശ്ലേഷണം. ഒരുദിവസം ഈ സൂര്യൻ ഇല്ലാതായാൽ എന്തുചെയ്യും. പ്രകാശസംശ്ലേഷണം നടക്കുമോ? സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതുസംബന്ധിച്ച പഠനം നാച്വർ ഫുഡ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

കാർബൺ ഡൈ ഓക്സൈഡ്, വൈദ്യുതി, വെള്ളം എന്നിവയെ വിനാഗിരിയുടെ പ്രധാന ഘടകമായ അസറ്റേറ്റ് ആക്കി മാറ്റിയാണ് കൃത്രിമ പ്രകാശസംശ്ലേഷണം നടത്തുന്നത്.‌ ലബോറട്ടറിയിൽ നടത്തുന്ന ഈ രീതി പരമ്പരാഗത പ്രക്രിയയെക്കാൾ 18 മടങ്ങ് കൂടുതൽ ലാഭകരമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അസറ്റേറ്റ് ഇരുട്ടിൽ വളരുന്ന ചെടികൾക്ക് ഭക്ഷണം ഉത്‌പാദിപ്പിക്കാൻ സഹായകമാകുമെന്ന് ശാസ്ത്രജ്ഞനായ റോബർട്ട് ജിങ്കേഴ്സൺ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..