‘മേജർ’ ഇന്ന് ഒ.ടി.ടി.യിൽ


: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’ ഞായറാഴ്ച നെറ്റ്‌ഫ്ളിക്സ് ഒ.ടി.ടി. പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യും. അദ്‌വി ശേഷ് തിരക്കഥയെഴുതിയ ചിത്രത്തിലെ പ്രധാനവേഷം അവതരിപ്പിക്കുന്നതും അദ്ദേഹമാണ്. ഹിന്ദി, മലയാളം, തെലുഗു ഭാഷകളിൽ കാണാം.

ശശി കിരൺ ടിക്കയാണ് സംവിധായകൻ. ശോഭിത ദുലിപല, സായി മഞ്ജരേക്കർ പ്രകാശ്‌രാജ്, രേവതി, മുരളി ശർമ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

2008-ൽ മുംബൈയിൽ താജ് ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിലാണ് എൻ.എസ്.ജി. കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യുവരിച്ചത്. ഭീകരർ ബന്ദികളാക്കിയ 14 പേരെ രക്ഷപ്പെടുത്തിയ ശേഷമായിരുന്നു കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ കുടുംബവേരുകളുള്ള മേജറുടെ വീരമൃത്യു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..