കുഞ്ഞുകാലാവസ്ഥാ പ്രവർത്തക ഇടപെട്ടു; താജ്മഹൽ പ്ലാസ്റ്റിക് മുക്തം


: പത്തുവയസ്സുകാരിയുടെ ഒരു ട്വിറ്റർ പോസ്റ്റിന് ഇത്രയേറെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഒരുപക്ഷേ ആരും കരുതിയിട്ടുണ്ടാവില്ല. എന്നാൽ, ആഗ്ര നഗരസഭാധികൃതർ അത് ഏറ്റുപിടിച്ച് നടപടിയെടുത്തതോടെ താജ്മഹൽ പ്രദേശത്തെ യമുനാതീരം പ്ലാസ്റ്റിക് മുക്തമായി.

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കാലാവസ്ഥാപ്രവർത്തക ലിസിപ്രിയ കംഗുജം കഴിഞ്ഞമാസം താജ്മഹലിന് പിന്നിലെ യമുനാതീരം സന്ദർശിച്ചപ്പോൾ കണ്ട മനംമടുപ്പിക്കുന്ന കാഴ്ചയാണ് ക്യാമറയിൽ പകർത്തി ട്വിറ്ററിൽ പങ്കിട്ടത്. ’താജ്മഹലിന്റെ സൗന്ദര്യത്തിനുപിന്നിൽ പ്ലാസ്റ്റിക് മലിനീകരണം’ എന്നെഴുതിയ പ്ലക്കാർഡ് സഹിതമായിരുന്നു ചിത്രങ്ങൾ.

കംഗുജത്തിന്റെ പോസ്റ്റ് പ്രചരിച്ചതോടെ നഗരസഭാധികൃതർ രംഗത്തിറങ്ങി. ശനിയാഴ്ച വീണ്ടും കംഗുജം അവിടെയെത്തിയപ്പോൾ മാലിന്യങ്ങൾ പൂർണമായും നീക്കിയത് കണ്ടു. തുടർന്ന് അധികൃതരുടെ അതിവേഗത്തിലുള്ള ഇടപെടലിനെ അഭിനന്ദിച്ച് അവൾ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.

കംഗുജത്തിന്റെ ഇടപെടലിനെത്തുടർന്ന് പരിസരം വൃത്തിയാക്കാത്തതിന് ബന്ധപ്പെട്ട സാനിറ്റേഷൻ കമ്പനിക്ക് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ ഒരുലക്ഷം രൂപ പിഴചുമത്തിയിരുന്നു. പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കാൻ നഗരസഭ അഞ്ചുദിവസത്തെ പ്രത്യേക ശുചീകരണയജ്ഞവും നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..