ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരം നവംബര്‍ 20-ന്; ആദ്യ മത്സരം ഖത്തറും ഇക്വഡോറും തമ്മില്‍


ദോഹയിൽ സ്ഥാപിച്ച ലോകകപ്പ് ഫുട്‌ബോൾ കൗണ്ട്ഡൗൺ ക്ലോക്ക്

ഫുട്‌ബോൾലോകം കാത്തുകാത്തിരിക്കുന്ന മത്സരങ്ങൾക്ക് ഒരു ദിനം നേരത്തേ തുടക്കം. ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരം നവംബർ 20-ന് നടത്താൻ ഫിഫ കൗൺസിൽ അംഗീകാരം നൽകി. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ 21-ന്‌ നടക്കേണ്ടിയിരുന്ന മത്സരമാണ് 20-ലേക്ക് മാറ്റിയത്. ആതിഥേയരോ നിലവിലെ ചാമ്പ്യന്മാരോ ആദ്യമത്സരത്തിൽ കളിക്കുക എന്ന ലോകകപ്പിലെ കീഴ്‌വഴക്കം നിലനിർത്താനാണ് മത്സരം മാറ്റിയത്. നേരത്തേ 21-ന്‌ ഉച്ചയ്ക്കു ഒരുമണിക്ക്‌ ഹോളണ്ടും സെനഗലും വൈകുന്നേരം നാലുമണിക്ക് ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള മത്സരങ്ങൾക്കുശേഷം രാത്രി ഏഴുമണിക്കാണ് ഖത്തർ-ഇക്വഡോർ മത്സരം നിശ്ചയിച്ചിരുന്നത്. പുതുക്കിയ പട്ടികപ്രകാരം ഉച്ചയ്ക്ക്‌ നടക്കേണ്ട ഹോളണ്ട്-സെനഗൽ മത്സരം രാത്രി ഏഴുമണിയിലേക്കു മാറ്റി. മറ്റു മത്സരങ്ങളിൽ മാറ്റമില്ല. രാത്രി പത്തുമണിക്ക്‌ അമേരിക്കയും വെയ്ൽസും ഏറ്റുമുട്ടും.

ഉദ്ഘാടനമത്സരവും മറ്റൊരു മത്സരവും മാറ്റിയെങ്കിലും കാണികളുടെ ടിക്കറ്റിനെ അതു ബാധിക്കില്ല. ഈ മത്സരങ്ങൾക്ക്‌ നേരത്തേ ടിക്കറ്റെടുത്ത കാണികൾക്ക്‌ അതേ ടിക്കറ്റ് ഉപയോഗിച്ച് കളികാണാമെന്ന് ഫിഫ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഇ-മെയിൽ മുഖേന ടിക്കറ്റ് ഉടമകൾക്കു നൽകും.

Content Highlights: 2022 World Cup fifa confirms Qatar tournament will start a day earlier

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..