സിറ്റിയെ വീഴ്ത്തി ടോട്ടനം


ചെൽസി, ആഴ്‌സനൽ, ലിവർപൂൾ ജയിച്ചു

ലണ്ടൻ: അഞ്ച് ഗോൾ ത്രില്ലറിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ വീഴ്ത്തി ടോട്ടനം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ 3-2നാണ് ടോട്ടനം ജയിച്ചുകയറിയത്. സൂപ്പർ താരം ഹാരി കെയ്ൻ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് സമനിലപൂട്ട് തകർത്ത് ടോട്ടനത്തെ വിജയതീരത്തെത്തിച്ചത്.

കെയ്ൻ ഇരട്ടഗോൾ (59, 90+5) നേടി. ദെജാൻ കുളുസെവ്‌സ്കിയും (നാല്) സ്കോർ ചെയ്തു. സിറ്റിക്കായി ഇൽകേ ഗുണ്ടോഗൻ (33), റിയാദ് മഹ്‌റെസ് (പെനാൽട്ടി 90+2) എന്നിവർ ലക്ഷ്യം കണ്ടു.

മറ്റൊരു കളിയിൽ ലിവർപൂൾ നോർവിച്ച് സിറ്റിയെ തോൽപ്പിച്ചു (3-1). സാദിയോ മാനെ (64), മുഹമ്മദ് സല (67), ലൂയി ഡയസ് (81) എന്നിവർ ഗോൾ നേടി. നോർവിച്ചിനായി മിലോറ്റ് റാഷ്യ (48) സ്കോർ ചെയ്തു. കരുത്തരായ ആഴ്‌സനൽ ബ്രെന്റ് ഫോഡിനെ തോൽപ്പിച്ചു (2-1). എമിലെ സ്മിത്തും (48), ബുകയോ സാഖയും (79) ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യൻ നോഗാർഡ് (90+3) ബ്രെന്റ് ഫോഡിനായി ഗോൾ നേടി. കളിതീരാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ ഹക്കീം സിയെച്ച് നേടിയ ഗോളിൽ ചെൽസി ക്രിസ്റ്റൽ പാലസിനെ മറികടന്നു (1-0). സിറ്റി (63) ലിവർപൂൾ (57), ചെൽസി (50), ആഴ്‌സനൽ (42) എന്നിങ്ങനെയാണ് ടീമുകളുടെ പോയന്റ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..