മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കിരീടം ലക്ഷ്യമിടുന്ന റയൽ മഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി. അലാവെസിനെ 3-0ത്തിന് തോൽപ്പിച്ചു. മാർക്കോ അസെൻസിയോ (63), വിനീഷ്യസ് (80), കരീം ബെൻസമ (പെനാൽട്ടി 90) എന്നിവർ റയലിനായി ഗോൾ നേടി.
കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനോട് സമനിലയിൽ കുരുങ്ങുകയും ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് തോൽക്കുകയുംചെയ്ത റയലിന് ജയം ആശ്വാസം പകരുന്നതാണ്.
മറ്റൊരു കളിയിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഒസാസുനയെ കീഴടക്കി (3-0). ജാവോ ഫെലിക്‌സ് (മൂന്ന്), ലൂയി സുവാരസ് (59), എയ്ഞ്ചൽ കൊറേയ (89) എന്നിവർ ഗോൾ നേടി. 25 കളിയിലായി 57 പോയന്റുമായി റയൽ ലീഡ് തുടരുന്നു. 42 പോയന്റുള്ള അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..