അങ്ങനെ എന്റെ കാര്യം സ്വാഹ ആയി


വൃദ്ധിമാൻ സാഹ

കൊൽക്കത്ത: ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പൊട്ടിത്തെറിച്ച് മുതിർന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ.

തന്നെ ഇനി സെലക്ഷന് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കാനും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നോട് പറഞ്ഞെന്ന് സാഹ വെളിപ്പെടുത്തി. ഇത് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി നൽകിയ ഉറപ്പിന് വിരുദ്ധമാണ്. കഴിഞ്ഞ നവംബറിൽ ന്യൂസീലൻഡിനെതിരായ കാൺപുർ ടെസ്റ്റിൽ വേദനസംഹാരി കഴിച്ച് ബാറ്റ് ചെയ്ത്, പുറത്താവാതെ താൻ 61 റൺസെടുത്തിരുന്നു. അപ്പോൾ ഗാംഗുലി തന്നെ അഭിനന്ദിച്ച് സന്ദേശമയച്ചു. താൻ ബി.സി.സി.ഐയുടെ തലപ്പത്തിരിക്കുന്നിടത്തോളം നിങ്ങൾ ടീമിലുണ്ടാവുമെന്ന് ഗാംഗുലി ഉറപ്പുതന്നു. ഇത്ര പെട്ടെന്ന് കാര്യങ്ങൾ മാറിമറിഞ്ഞതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല- സാഹ പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ സാഹയെ ഉൾപ്പെടുത്തിയിരുന്നില്ല. സെലക്ഷൻ ഉണ്ടാവില്ലെന്ന സൂചനയെ തുടർന്ന് രഞ്ജി ട്രോഫിയിൽനിന്ന് നേരത്തേ താരം പിൻമാറിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..