രണ്ടാം ഇന്നിങ്‌സിലും ദൂലിന് സെഞ്ചുറി


ഗുവാഹാട്ടി: ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയനായകൻ യഷ് ദൂലിന് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി. തമിഴ്‌നാടിനെതിരായ എലൈറ്റ് ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഡൽഹി താരമായ ദൂൽ ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 202 പന്തിൽ 113 റൺസെടുത്തു.

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് ദൂൽ. നരി കോൺട്രാക്ടർ (1952-53), വിരാഗ് അവാതെ (2012-2013) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..