Photo: AFP
ന്യൂഡൽഹി: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീനാ ഫുട്‌ബോൾ ടീം ഫിഫ റാങ്കിങ്ങിൽ ഒന്നാമത്. സൗഹൃദമത്സരത്തിൽ പാനമയെയും കുറാസോയെയും തോൽപ്പിച്ചതാണ് ടീമിന് ഗുണമായത്. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ ഫ്രാൻസ് രണ്ടാംസ്ഥാനത്തേക്ക് കയറി.
ലോകചാമ്പ്യന്മാരായിട്ടും അർജന്റീനയ്ക്ക് ഒന്നാമതെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, സൗഹൃദമത്സരങ്ങളിലെ ജയത്തിനൊപ്പം ബ്രസീൽ മൊറോക്കോയോട് തോറ്റതും റാങ്കിങ്ങിൽ പ്രതിഫലിച്ചു. അർജന്റീനയ്ക്ക് 1840 പോയന്റാണുള്ളത്. ഫ്രാൻസിന് 1838 പോയന്റും ബ്രസീലിന് 1834 പോയന്റും. ബെൽജിയം നാലാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് അഞ്ചാമതും നെതർലൻഡ്‌സ് ആറാമതുമാണ്. ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ ടീമുകളാണ് യഥാക്രമം അടുത്തസ്ഥാനങ്ങളിൽ.
ഇന്ത്യ കുതിച്ചു
റാങ്കിങ്ങിൽ ഇന്ത്യക്ക് കുതിപ്പ്. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ ടീം 101-ാം റാങ്കിലെത്തി. ത്രിരാഷ്ട്ര ടൂർണമെന്റിൽ മ്യാൻമാർ, കിർഗിസ്താൻ ടീമുകളെ മറികടന്ന് കിരീടം നേടിയതാണ് ഇന്ത്യയെ തുണച്ചത്.
Content Highlights: argentina football team fifa ranking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..