രോഹിത് ശർമയും പാക് താരം ബാബർ അസമും |ഫോട്ടോ:ANI
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യ-പാകിസ്താൻ മത്സരം ഞായറാഴ്ച. വൈകീട്ട് മൂന്നുമുതൽ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മഴഭീഷണി നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച റിസർവ് ദിനമായി പരിഗണിക്കും. ഞായറാഴ്ച മഴകാരണം കളി നിർത്തിവെച്ചാൽ തിങ്കളാഴ്ച മത്സരം തുടരും. ആദ്യദിനം നിർത്തിയേടത്തുനിന്നാണ് തുടങ്ങുക. ഇന്ത്യ-പാക് മത്സരത്തിനുമാത്രമാണ് റിസർവ് ഡേ അനുവദിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും തമ്മിലുള്ള കളി മഴകാരണം മുടങ്ങിയിരുന്നു. റിസർവ് ഡേ ഇല്ലാത്തതിനാൽ ആ മത്സരം ഉപേക്ഷിച്ചു. ഇന്ത്യ-നേപ്പാൾ മത്സരത്തെയും മഴ ബാധിച്ചു.
ഇന്ത്യൻ ടീം വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങി. പരിക്കിന്റെ ഇടവേളകഴിഞ്ഞ് തിരിച്ചെത്തിയ കെ.എൽ. രാഹുലും പരിശീലനത്തിനിറങ്ങി. പാകിസ്താനെതിരേ രാഹുൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
സൂപ്പർ ഫോറിലെ ആദ്യമത്സരത്തിൽ പാകിസ്താൻ ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചു. ശനിയാഴ്ച രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ചൊവ്വാഴ്ച ഇന്ത്യ ശ്രീലങ്കയുമായി കളിക്കും.
Content Highlights: asia cup 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..