Photo: AFP
റിയാദ്: ചിരവൈരികളായ അൽ ഹിലാലിനെതിരായ സൗദി പ്രോ ലീഗ് ഫുട്‌ബോൾ മത്സരത്തിനിടെ അക്രമാസക്തനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിയുടെ 57-ാം മിനിറ്റിലാണ് സംഭവം. ക്രിസ്റ്റ്യാനോയെ പ്രതിരോധിക്കാൻ ശ്രമിച്ച അൽ ഹിലാലിന്റെ ഗുസ്താവോ ക്യൂലറെ കഴുത്തിന് പിടിച്ചുതള്ളുകയായിരുന്നു. അടിതെറ്റിയ ക്യൂലർ വീണു. തുടർന്ന് അൽ ഹിലാൽ താരങ്ങൾ ഒന്നടങ്കം റഫറിയോട് പരാതിപ്പെട്ടു. ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞക്കാർഡ് നൽകിയാണ് റഫറി ഗ്രൗണ്ടിലെ പ്രശ്നം പരിഹരിച്ചത്.
എന്നാൽ, ഗാലറിയിൽ ക്രിസ്റ്റ്യാനോയ്ക്കെതിരേ പ്രതിഷേധം രൂക്ഷമായിരുന്നു. അദ്ദേഹം ഗ്രൗണ്ടിൽനിന്ന് മടങ്ങുന്നതിനിടെ കാണികൾ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചതോടെ അശ്ലീല ആംഗ്യം കാണിച്ചാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ സംഭവത്തിൽ ക്രിസ്റ്റ്യാനോയ്ക്കെതിരേ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
മത്സരത്തിൽ അൽഹിലാൽ എതിരില്ലാത്ത രണ്ടുഗോളിന് ജയിച്ചു. ഒഡിയോൺ ഇഗാലോയുടെ ഇരട്ട പെനാൽട്ടി ഗോളുകളിലാണ് (42, 62) അൽ ഹിലാൽ ജയിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് ലക്ഷ്യമിട്ടായിരുന്നു അൽ ഹിലാലിനെതിരേ അൽ നസ്ർ ഇറങ്ങിയത്. 24 കളികളിൽ 16 ജയങ്ങളോടെ 53 പോയന്റുള്ള അൽ നസ്ർ രണ്ടാം സ്ഥാനത്ത് തുടരുന്നു. 25 കളികളിൽ 14 ജയങ്ങളുള്ള അൽ ഹിലാൽ 49 പോയൻറോടെ നാലാമതാണ്.
Content Highlights: cristiano, yellow card, al hilal, al nassr


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..