പണത്തെ ചൊല്ലി തർക്കം: പാകിസ്താൻ വിട്ട് ഫോക്‌നർ


ജയിംസ് ഫോക്‌നർ

കറാച്ചി: കാശ് നൽകാതെ പറ്റിച്ചെന്ന് ആരോപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ജയിംസ് ഫോക്‌നർ പാകിസ്താൻ സൂപ്പർ ലീഗ് വിട്ട് നാട്ടിലേക്ക് മടങ്ങി. പോകുന്നപോക്കിൽ ഹോട്ടലിലെ അലങ്കാരവിളക്കും തല്ലിപ്പൊളിച്ചു. എന്നാൽ, ഫോക്‌നർ കള്ളം പറയുകയാണെന്നും കരാർതുകയുടെ 70 ശതമാനവും നൽകിയിട്ടുണ്ടെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

2015-ൽ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമംഗമായ ഫോക്‌നർ, സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടിയാണ് കളിച്ചിരുന്നത്. കരാർ പാലിക്കുന്നില്ലെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മോശമായി പെരുമാറിയെന്നും ഫോക്‌നർ ആരോപിക്കുന്നു. ബോർഡ് കള്ളംപറയുകയാണ്. പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മടക്കിക്കൊണ്ടുവരാൻ പ്രയത്നിച്ച ഒരാളാണ് താൻ. പാകിസ്താൻ ആരാധകരോട് ക്ഷമചോദിക്കുന്നതായും താരം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ഫോക്‌നറുടെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറിയെന്ന് പാക് ബോർഡ് വിശദീകരിക്കുന്നു. എന്നാൽ, ഓസ്‌ട്രേലിയയിലെ അക്കൗണ്ടിലേക്ക് ഇതേ തുക കൈമാറണമെന്ന് താരം ശഠിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടും മടങ്ങിപ്പോകാനായിരുന്നു തീരുമാനം. ഇനി മേലിൽ സൂപ്പർ ലീഗിൽ താരത്തെ കളിപ്പിക്കില്ല. താമസിച്ച ഹോട്ടലിലെ അലങ്കാരവിളക്ക് തല്ലിപ്പൊളിച്ചതിന് ഫോക്‌നർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ബോർഡ് പറയുന്നു.

Content Highlights: Faulkner leaves PSL after payment row with PCB

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..