പ്രണോയ് സെമിയിൽ


എച്ച്.എസ്. പ്രണോയ്| File Photo: PTI

ജക്കാർത്ത: ഇൻഡൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിൽ മലയാളിതാരം എച്ച്.എസ്. പ്രണോയ് സെമിയിൽ. വെള്ളിയാഴ്ച രാത്രി നടന്ന ക്വാർട്ടർ ഫൈനലിൽ ഡെൻമാർക്കിന്റെ റാസ്മസ് ഗെംക്കെയെ നേരിട്ടുള്ള ഗെയിമുകളിൽ (21-14, 21-12) തോൽപ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. 29കാരനായ പ്രണോയ് 40 മിനിറ്റിൽ കളിജയിച്ചു. സെമിയിൽ ചൈനയുടെ സാവോ ജുൻപെങ്ങാണ് പ്രണോയിയുടെ എതിരാളി.

സീഡില്ലാതെ ടൂർണമെന്റിനെത്തിയ മലയാളി, ഇന്ത്യയുടെ മുൻനിരതാരം ലക്ഷ്യ സെൻ, ഹോങ്കോങ്ങിന്റെ കാ ലോങ് ആങ്കസ് എന്നിവരെ തോൽപ്പിച്ചാണ് ക്വാർട്ടറിലെത്തിയത്.



Content Highlights: hs prannoy get into the semi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..