Photo: Reuters
ദുബായ്: ക്രിക്കറ്റിൽനിന്ന് ലഭിക്കുന്ന വരുമാനം അംഗരാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐ.സി.സി.) തയ്യാറാക്കിയ പുതിയ നയത്തെ എതിർത്ത് പാകിസ്താൻ.
2024-27 കാലത്തെ വരുമാനം വിതരണം ചെയ്യാനുള്ള മാനദണ്ഡം ഈയടുത്താണ് ഐ.സി.സി. തയ്യാറാക്കിയത്. ജൂണിൽ നടക്കുന്ന യോഗത്തിനുശേഷമാകും ഇത് പ്രാബല്യത്തിൽവരുക.
ഇതനുസരിച്ച്, ക്രിക്കറ്റ് വരുമാനത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഇന്ത്യയ്ക്ക് വരുമാനത്തിന്റെ 38.5 ശതമാനം ലഭിക്കും. ഇംഗ്ലണ്ട് (6.89 ശതമാനം), ഓസ്‌ട്രേലിയ (6.25), പാകിസ്താൻ (5.75) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.
ഐ.സി.സി.യുടെ വരുമാനത്തിന്റെ 88 ശതമാനം തുക സംഘടനയിലെ സ്ഥിരാംഗങ്ങളായ 12 രാജ്യങ്ങൾക്ക് വിതരണംചെയ്യും. ശേഷിച്ച വരുമാനം 96 അസോസിയേറ്റ് അഗങ്ങൾക്കും വിതരണം ചെയ്യും.
വരുമാനത്തിന്റെ ഏറ്റവും പ്രധാന ഭാഗം ഇന്ത്യയ്ക്കാണ് നൽകേണ്ടത് എന്നതിൽ തർക്കമില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അംഗം നജാം സേത്തി പറഞ്ഞു. അതേസമയം, ഒരോ രാജ്യത്തിനും എത്ര തുകയെന്ന് നിശ്ചയിച്ചത് ഏതു മാനദണ്ഡമനുസരിച്ചാണെന്ന് വ്യക്തമാക്കണമെന്ന് നജാം സേത്തി പറഞ്ഞു.
ഈ സമ്പ്രദായം നടപ്പായാൽ സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ദുർബലർ കൂടുതൽ ദുർബലരാവുകയും ചെയ്യുമെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്ക് അതേർട്ടൻ പ്രതികരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..