ഐ.സി.സി. ചെയർമാൻപദം എന്റെ കൈയിലല്ല -ഗാംഗുലി


Photo: ANI

കൊൽക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാകുമെന്ന അഭ്യൂഹങ്ങളോട് മുഖംതിരിച്ച് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. ചെയർമാൻപദം തന്റെ കൈയിലല്ലെന്ന് ഗാംഗുലി പ്രതികരിച്ചു.

നവംബറിലാണ് പുതിയ ചെയർമാന്റെ തിരഞ്ഞെടുപ്പ്. ഗ്രെഗ് ബാർക്ലെ സ്ഥാനമൊഴിയുമെന്നുറപ്പാണ്. തിരഞ്ഞെടുക്കപ്പെടാൻ മൂന്നിൽരണ്ട് ഭൂരിപക്ഷം വേണമെന്ന നിബന്ധന ഐ.സി.സി. എടുത്തുകളഞ്ഞിട്ടുണ്ട്. പുതിയ ചട്ടപ്രകാരം 51 ശതമാനം വോട്ട് കിട്ടിയാൽ മതി. 16 അംഗ ബോർഡിൽ ഒമ്പത് വോട്ട് കിട്ടുന്നയാൾ ജയിക്കും. ഇന്ത്യൻ ബോർഡ് പ്രസിഡന്റ് സ്ഥാനം വിട്ട് ഗാംഗുലി ഐ.സി.സി.യിൽ എത്തുമെന്നായിരുന്നു വാർത്തകൾ.

ഇന്ത്യൻ ടീമിന്റെ സമീപകാല മോശം പ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഒന്നോ രണ്ടോ പരാജയം കാര്യമാക്കേണ്ടതില്ലെന്ന് ഗാംഗുലി മറുപടിനൽകി. രോഹിത് ശർമയുടെ വിജയശതമാനം 80 ആണ്. കഴിഞ്ഞ മൂന്നോ നാലോ മത്സരങ്ങൾ ഇന്ത്യ തോറ്റു എന്നത് ശരിയാണ്. പക്ഷേ, അതിനുമുമ്പ് നയിച്ച 35-40 മത്സരങ്ങൾ രോഹിത് ജയിച്ചിട്ടുണ്ട്. തോറ്റത് അഞ്ചോ ആറോ മാത്രം -ഗാംഗുലി പറഞ്ഞു.

Content Highlights: ICC chairmanship not in my hands, says Sourav Ganguly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..