ഫൈനല്‍: അഞ്ചാം ട്വന്റി 20 ഇന്ന് വൈകീട്ട് 7.00 മുതൽ, ജയിക്കുന്നവർക്ക് പരമ്പര


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ആവേശ് ഖാനെ അഭിനന്ദിക്കുന്ന ഇന്ത്യൻതാരങ്ങൾ

ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്ക ഫേവറിറ്റുകളായിരുന്നു. തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ ഗംഭീരവിജയം നേടിയ ഇന്ത്യൻ ടീം തിരിച്ചുവന്നു. ഇപ്പോൾ ഇന്ത്യയാണ് ഫേവറിറ്റുകൾ. പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഞായറാഴ്ച ഇറങ്ങുമ്പോൾ ഇരുടീമുകൾക്കും ഒരുപോലെ പ്രതീക്ഷയുണ്ട്. ഇപ്പോൾ രണ്ടുവീതം വിജയങ്ങളുമായി തുല്യനിലയിൽ നിൽക്കേ, ഞായറാഴ്ച ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. മത്സരം വൈകീട്ട് ഏഴുമുതൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ.

ഓൾറൗണ്ട് ഇന്ത്യ

വെള്ളിയാഴ്ച രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വിജയം സമ്പൂർണമായിരുന്നു. ബാറ്റിങ്ങിന്റെ തുടക്കത്തിൽ പതറി, ഗംഭീരമായി തിരിച്ചുവന്നു. ബൗളിങ്ങിൽ പേസർമാരും സ്പിന്നർമാരും ഒരുപോലെ മികവുകാട്ടി. ആദ്യം ബാറ്റുചെയ്ത് 169 റൺസടിച്ച ഇന്ത്യ 82 റൺസിസാണ് ജയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന വിജയം. ആദ്യ മത്സരങ്ങളിൽ വലിയ റോളില്ലാതിരുന്ന ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ആവേശ് ഖാൻ എന്നിവർ വിജയശില്പികളായത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നു.

എന്നാൽ, ക്യാപ്റ്റൻ ഋഷഭ് പന്ത് നാലു മത്സരത്തിലും മികച്ച സ്കോർ കണ്ടെത്താത്തത് തലവേദനയാണ്. വൺഡൗണായി ശ്രേയസ് അയ്യർക്കും തിളക്കമാർന്ന പ്രകടനം ഉറപ്പാക്കാനായില്ല. ഓപ്പണിങ്ങിൽ ഇഷാൻ കിഷൻ മികച്ച ഇന്നിങ്‌സുമായി തന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നു.

ആദ്യ നാലു മത്സരത്തിലും ഇന്ത്യൻ ഇലവനിൽ മാറ്റമുണ്ടായില്ല. ടീമിന് തുടർച്ച വേണമെന്ന, കോച്ച് രാഹുൽ ദ്രാവിഡിന്റെ കാഴ്ചപ്പാട് കാരണമാണിത്. അങ്ങനെയെങ്കിൽ, നിർണായകമായ അഞ്ചാം മത്സരത്തിലും മാറ്റത്തിന് സാധ്യതയില്ല.

നാലാം മത്സരത്തിൽ ബാറ്റുചെയ്യുന്നതിനിടെ കൈക്ക് പരിക്കേറ്റ് റിട്ടയർ ചെയ്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമ സുഖംപ്രാപിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെ പദ്ധതി പാളും. പുതിയ ക്യാപ്റ്റനെയും ഓപ്പണറെയും കണ്ടെത്തണം.

Content Highlights: india south africa twenty 20

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..