കപ്പടിക്കണം ക്യാപ്റ്റൻ ഒപ്പമുണ്ട്


Photo: mathrubhumi

മഡ്ഗാവ്: സ്വദേശമായ കുർട്ടോറിമിൽെവച്ച് കാണുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോവൻ താരം ജെസൽ കാർനെയ്‌റോ ആവേശത്തിലായിരുന്നു. ഞായറാഴ്ചനടക്കുന്ന ഫൈനലിൽ ടീം കപ്പടിക്കുമെന്ന് ക്യാപ്റ്റൻകൂടിയായ താരം ഉറപ്പിച്ചുപറഞ്ഞു. പരിക്കുമൂലം ടീമിൽ സീസണിലെ ഭൂരിഭാഗം കളികളും നഷ്ടമായ നായകൻ ഫൈനൽ പോരാട്ടത്തിൽ ആവേശംപകരാൻ ഫറ്റോർഡ സ്‌റ്റേഡിയത്തിൽ ടീമിന്റെ വി.ഐ.പി. ബോക്‌സിലുണ്ടാകും. ഫൈനൽ തലേന്ന് ജെസൽ വിശേഷങ്ങൾ പങ്കുവെക്കുന്നു.

കൂടെയുണ്ട്, ആവേശം പകരാൻ

ഫൈനലിനിറങ്ങുമ്പോൾ ടീമിനൊപ്പമുണ്ടാകണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ബയോ ബബിൾ കഴിഞ്ഞതോടെ ഞായറാഴ്ച ടീമിനൊപ്പം ചേരും. ഇത്തവണ കിരീടം ഉറപ്പാണ്.

മാജിക്കില്ല, കഠിനാധ്വാനം

ടീമിന്റെ പ്രകടനം കഠിനാധ്വാനത്തിൽനിന്നുണ്ടായതാണ്. വിദേശതാരങ്ങളും യുവതാരങ്ങളും ടീമിനായി ഒത്തിണക്കത്തോടെ കളിക്കുന്നു. ഇത്തവണ ടീമിലെത്തിയ വിദേശതാരങ്ങൾ മികച്ചവരും അതിലേറെ നല്ലവരുമാണ്. അവർ യുവതാരങ്ങളെ പ്രചോദിപ്പിക്കുകയും അവരുടെ അനുഭവസമ്പത്ത് പകർന്നുനൽകുകയും ചെയ്യുന്നു.

ആരാധകരാണ് ശക്തി

കൊച്ചിയിൽ ആരാധകരുടെ മുന്നിൽ കളിക്കാൻ കഴിയാത്തത് വലിയനഷ്ടമാണ്. ആരാധകർ ടീമിന്റെ വലിയ ശക്തിയാണ്. അവരുടെ മുന്നിൽ ഫൈനൽ കളിക്കാൻ കഴിയുന്നത് ടീമിന്റെ കരുത്തുകൂട്ടും.

രാഹുൽ ബ്രോ

ടീമിൽ എല്ലാവരോടും നല്ല അടുപ്പമുണ്ട്. രാഹുൽ, സഹൽ, പ്രശാന്ത് എന്നിവരോട് അടുപ്പംകൂടും. ഗോകുലം ക്ലബ്ബിലേക്കുപോയ അബ്ദുൾ ഹക്കുവായിരുന്നു അടുത്തസുഹൃത്ത്. രാഹുലാണ് മലയാളം വാക്കുകൾ പഠിപ്പിക്കുന്നത്. താരങ്ങൾ മിക്കവരും വീട്ടിൽവരാറുണ്ട്.

ആഘോഷം

ജയിച്ചാൽ കൊച്ചിയിൽ വലിയ ആഘോഷം നടത്താൻ പദ്ധതിയുണ്ട്. ഫൈനലിൽ കടന്നതോടെതന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ കപ്പുമായി വരാമെന്നാണ് പ്രതീക്ഷ.

Content Highlights: jessel carneiro captain of kerala blasters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..