വ്‌ളാദിമിർ പുതിൻ |ഫോട്ടോ:AFP
പാരീസ്: അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ സസ്പെൻഡ് ചെയ്തു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണിത്. ഫെഡറേഷന്റെ അംബാസഡർസ്ഥാനത്തുനിന്നും പുതിനെ നീക്കി. ജൂഡോ അഭ്യാസികൂടിയായ പുതിൻ 2008 മുതൽ ഓണററി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. ജൂഡോയും ഐസ് ഹോക്കിയുമാണ് പുതിന്റെ ശരീരസംരക്ഷണമാർഗങ്ങൾ.
Content Highlights: judo federation suspends putin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..