രഞ്ജി ട്രോഫി: കേരളത്തിന് വിജയം


1 min read
Read later
Print
Share

Photo: KCA Media

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഢിനെ ഏഴ് വിക്കറ്റിന് തകർത്ത് കേരളം. നാലാംദിവസം 126 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. സ്‌കോർ: ഛത്തീസ്ഗഢ് 149, 287. കേരളം 311, 126/3. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയശില്പി.

രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി പി. രാഹുൽ പുറത്താകാതെ 66 റൺസ് നേടി. 40 റൺസ് നേടിയ രോഹൻ കുന്നുമ്മലും ഒരു റൺസെടുത്ത സച്ചിൻ ബേബിയും 10 റൺസെടുത്ത അക്ഷയ് ചന്ദ്രനുമാണ് പുറത്തായത്. 19.1 ഓവറിൽ കേരളം ലക്ഷ്യംകണ്ടു.

രഞ്ജിയിലെ ആദ്യമത്സരത്തിൽ കേരളം ഝാർഖണ്ഡിനെ തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരേ സമനിലവഴങ്ങി.

Content Highlights: kerala beat chhattisgarh by seven wickets in ranji trophy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..