എംബാപ്പെ റയലിലേക്ക്


കൈലിയൻ എംബാപ്പെ | Photo: AFP

മഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബ് റയൽ മഡ്രിഡുമായി കരാറിലെത്തിയതായി സൂചന. സ്പാനിഷ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അഞ്ചുവർഷത്തേക്കാണ് കരാറെന്ന് റിപ്പോർട്ടുണ്ട്.

കഴിഞ്ഞസീസണിൽ റയൽ 1600 കോടിയോളം രൂപ താരത്തിനായി വാഗ്ദാനംചെയ്തിരുന്നു. എംബാപ്പെയും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യും തമ്മിലുള്ള കരാർ ഈ സീസൺ അവസാനത്തോടെ തീരും. കരാർ പുതുക്കാൻ പി.എസ്.ജി. കാര്യമായ ശ്രമംനടത്തിയിരുന്നു. തുടർച്ചയായ മൂന്നാം തവണയും എംബാപ്പെ ഫ്രഞ്ച് ലീഗിലെ മികച്ചതാരത്തിനുള്ള പുരസ്‌കാരം നേടിയതിനു പിന്നാലെയാണ് റയലിലേക്ക് മാറുമെന്ന വാർത്ത പുറത്തുവന്നത്. ഈ സീസണിൽ പി.എസ്.ജി.ക്കായി 45 കളിയിൽ 36 ഗോൾ നേടിയിട്ടുണ്ട്. അഞ്ചു സീസണുകളായി ഫ്രഞ്ച് ക്ലബ്ബിൽ കളിക്കുന്ന താരം 168 ഗോൾ നേടി.കരീം ബെൻസമയ്ക്കൊപ്പം എംബാപ്പെയെയും കൂട്ടി മുന്നേറ്റം ശക്തമാക്കാനാണ് റയൽ ലക്ഷ്യമിടുന്നത്.

Content Highlights: kylian Mbappe, transfer, real madrid, psg

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..