ലിവർപൂൾ താരം ആൻഡ്രു റോബർട്ടിന്റെ ഗോളാഘോഷം
ലണ്ടൻ: രണ്ടാംപകുതിയിലെ രണ്ടുഗോളുകളിൽ ജയം നേടി ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തിന്റെ തീവ്രത നിലനിർത്തി. എവർട്ടണെയാണ് കീഴടക്കിയത് (2-0). തോൽവിയോടെ എവർട്ടൺ തരംതാഴ്ത്തൽമേഖലയിലേക്ക് വീണു.
ആൻഡ്രു റോബർട്ട്‌സൻ (62), ഡിവോഗ് ഒറിഗി (85) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. കഴിഞ്ഞദിവസം മാഞ്ചെസ്റ്റർ സിറ്റി ജയിച്ചതോടെ കപ്പിനായുള്ള മത്സരം നിലനിർത്താൻ ലിവർപൂളിനും ജയം അനിവാര്യമായിരുന്നു.
പ്രീമിയർലീഗിൽ കാര്യങ്ങൾ ത്രില്ലിങ് ഫിനിഷിങ്ങിലേക്കാണ് പോകുന്നത്. ഒറ്റപോയന്റ് വ്യത്യാസത്തിലാണ് സിറ്റി, ലിവർപൂളിന് മുകളിലുള്ളത്. 33 കളിയിലായി സിറ്റിക്ക് 80 പോയന്റും ലിവർപൂളിന് 79 പോയന്റും. ഇനി അഞ്ചുറൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ലിവർപൂളിന് ഇനി ടോട്ടനവുമായുള്ളതാണ് വലിയപോരാട്ടം. സിറ്റിക്ക് കാര്യമായ എതിരാളികളില്ല.
ചാമ്പ്യൻസ് ലീഗ് ബർത്തിനും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. സിറ്റിക്കും ലിവർപൂളിനും പുറമേ ചെൽസിയും (65 പോയന്റ്) യോഗ്യത ഉറപ്പിച്ചു. നാലാമത്തെ ടീമാവാൻ ആഴ്‌സനലും (60) ടോട്ടനവും (58) മത്സരിക്കുന്നു. 54 പോയന്റുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകൾ ഏറക്കുറെ അവസാനിച്ചു.
എവർട്ടൺ (29), വാറ്റ്ഫഡ് (22), നോർവിച്ച് സിറ്റി (21) ടീമുകളാണ് തരംതാഴ്ത്തൽമേഖലയിലുള്ളത്. ബേൺലി (31), ലീഡ്‌സ് (33) ടീമുകളും ഭീതിയൊഴിവാക്കിയിട്ടില്ല.
ലീഗിൽ കഴിഞ്ഞദിവസം നടന്ന കളികളിൽ ചെൽസി വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു (1-0). ക്രിസ്റ്റ്യൻ പുലിസിച്ച് (90) വിജയഗോൾ നേടി. ടോട്ടനത്തെ ബ്രന്റ് ഫോഡ് ഗോൾരഹിതസമനിലയിൽ കുരുക്കി.
Content Highlights: Liverpool Manjester City Match
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..