കപ്പുയർത്തി പ്രണോയ്


1 min read
Read later
Print
Share

മലയാളി താരത്തിന് ആദ്യ ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം

Photo: Print

ക്വലാലംപുർ: മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് മലേഷ്യൻ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണിൽ കിരീടം. ആവേശകരമായ ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോൽപ്പിച്ചു (21-19, 13-21, 21-18). പ്രണോയിയുടെ കരിയറിലെ ആദ്യ ബി.ഡബ്ല്യു.എഫ്. വേൾഡ് ടൂർ കിരീടമാണിത്. ഈ സീസണിലെ ആദ്യവിജയവും.

മിന്നുന്ന ഫോമിൽ കളിച്ച പ്രണോയിക്ക് കിരീടപോരാട്ടത്തിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. ലോകറാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യൻ താരത്തിനെതിരേ ചൈനീസ് യുവതാരം അപ്രതീക്ഷിത പോരാട്ടമാണ് പുറത്തെടുത്തത്. മത്സരം 93 മിനിറ്റ് നീണ്ടുനിന്നു.

ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. തുടക്കത്തിൽ വെങ് 3-1ന് ലീഡെടുത്തു. എന്നാൽ, തിരിച്ചടിച്ച പ്രണോയ് 3-3ന് ഒപ്പംപിടിച്ചു. പിന്നീട് 4-4, 7-7, 9-9, 11-11, 16-16 എന്നിങ്ങനെ തുല്യനിലയിൽ കളി വളർന്നു. 17-16ന് ലീഡുപിടിച്ച പ്രണോയിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഗെയിം 21-19ന് സ്വന്തം.

രണ്ടാം ഗെയിമിൽ ചൈനീസ് താരം തിരിച്ചുവന്നു. 4-0ത്തിന് തുടക്കത്തിൽ വെങ് ലീഡെടുത്തു. പിന്നീട് 4-4ന് പ്രണോയി ഒപ്പംപിടിച്ചു. 9-9 വരെ തുല്യനിലയിൽ പോയെങ്കിലും തുടർന്ന് ലീഡെടുത്ത ചൈനീസ് താരം 17-10ലേക്ക് ലീഡ് വളർത്തി. 21-13ന്‌ ഗെയിമും നേടി.

നിർണായക മൂന്നാം ഗെയിമിൽ തുടക്കത്തിൽ ലീഡെടുത്ത വെങ് 4-7ന് മുന്നിലെത്തി. തുടർന്ന് 9-9ൽ ഒപ്പമെത്തിയ പ്രണോയ് 13-10, 15-13 എന്നിങ്ങനെ ലീഡുയർത്തി. എന്നാൽ, അവസാനഘട്ടത്തിൽ പൊരുതിയ വെങ് 18-18ന് ഒപ്പമെത്തി. നിർണായകഘട്ടത്തിൽ പരിചയസമ്പത്ത് പുറത്തെടുത്ത പ്രണോയ് തുടരെ മൂന്നുപോയന്റ് നേടി മത്സരവും കിരീടവും സ്വന്തമാക്കി.

നേട്ടങ്ങൾ

ഇൻഡോനീഷ്യ മാസ്‌റ്റേഴ്‌സ് (2014)

സ്വിസ് ഓപ്പൺ (2016), യു.എസ്. ഓപ്പൺ (2017)

തോമസ് കപ്പ് (2022)

കോമൺവെൽത്ത് ഗെയിംസ് (മിക്‌സഡ് ടീം)

ഏഷ്യൻ ചാമ്പ്യൻഷിപ്പ് െവങ്കലം (2018)

ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് വെങ്കലം (2020, 2016)

Content Highlights: Malaysia Masters 2023 Prannoy defeats Weng wins maiden BWF World Tour Title

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..