Kylian Mbappé | Photo: Catherine Ivill/Getty Images
പാരീസ്: നാന്റസിനെതിരായ ഇഞ്ചുറി ടൈം ഗോളിൽ കിലിയൻ എംബാപ്പെ സൃഷ്ടിച്ചത് ചരിത്രം. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി യുവതാരം. 201-ാമത്തെ ഗോളാണ് താരത്തിന്റെ ബൂട്ടിൽ നിന്ന് പിറന്നത്. ഇതോടെ 200 ഗോൾ നേടിയ യുറുഗ്വായ് താരം എഡിൻസൻ കവാനിയുടെ റെക്കോഡ് മാഞ്ഞുപോയി.
247 മത്സരങ്ങളിൽ നിന്നാണ് എംബാപ്പെ 201 ഗോൾ നേടിയത്. 301 കളികളിൽനിന്നാണ് കവാനി 200 ഗോൾ നേടിയിരുന്നത്. 2017 ലാണ് മൊണോക്കോയിൽ നിന്ന് എംബാപ്പെ പി.എസ്.ജി.യിലേക്ക് എത്തുന്നത്. യുവതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് അന്ന് ലഭിച്ചത്.
ഫ്രഞ്ച് ലീഗ് വൺ മത്സരത്തിൽ 4-2 നാണ് പി.എസ്.ജി. ജയിച്ചത്. ഫിഫയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലെത്തിയ ലയണൽ മെസിയും (12) പി.എസ്.ജി.ക്കായി ഗോൾ നേടി. ഡാനിലോയും(60) ടീമിനായി സ്കോർ ചെയ്തു. യൗഹെൻ ഹാദെമിന്റെ സെൽഫ് ഗോളും ടീമിന് ലഭിച്ചു. നാന്റസിനായി ലുഡോവിച്ച് ബ്ലാസ് (31), ഇഗ്നേഷ്യസ് ഗനാഗോ (38) എന്നിവർ ഗോൾ നേടി. 26 കളികളിലായി 63 പോയന്റുമായി പി.എസ്.ജി. ലീഗിൽ മുന്നിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..