നീരജ് ചോപ്ര ദേശീയ ഗെയിംസിനില്ല


1 min read
Read later
Print
Share

നീരജ് ചോപ്ര | Photo: ANI

ന്യൂഡൽഹി: ജാവലിൻ ത്രോയിൽ ഒളിമ്പിക് ജേതാവായ ഇന്ത്യയുടെ നീരജ് ചോപ്ര ഇക്കുറി ദേശീയ ഗെയിംസിൽ മത്സരിക്കാനിടയില്ല. പ്രധാനതാരങ്ങളെല്ലാം ദേശീയ ഗെയിംസിൽ പങ്കെടുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദേശമുണ്ട്. എന്നാൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ ദേശീയ ഗെയിംസിൽനിന്ന് വിട്ടുനിൽക്കാനാണ് നീരജിന്റെ തീരുമാനം.

ജൂലായിൽ ലോക അത്‌ലറ്റിക് മീറ്റിൽ വെള്ളിനേടിയ നീരജ് അതിനുശേഷം പരിക്കിനെത്തുടർന്ന് കുറച്ചുകാലം വിശ്രമത്തിലായിരുന്നു. കഴിഞ്ഞദിവസം സൂറിച്ചിൽനടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ സ്വർണം നേടി. ഇപ്പോൾ വിശ്രമം ആവശ്യമാണ്. ഇതുകഴിഞ്ഞാൽ അടുത്തമത്സരങ്ങളുടെ തയ്യാറെടുപ്പിലേക്ക് കടക്കുമെന്ന് നീരജ് പറയുന്നു.

Content Highlights: neeraj chopra will not participate in national games

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..