നെയ്മർ | Photo: AFP
പാരീസ്: ഫ്രഞ്ച് ഫുട്‌ബോൾ ക്ലബ്ബ് പി.എസ്.ജി.യുടെ ബ്രസീൽ താരം നെയ്മർക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. കാൽപാദത്തിനേറ്റ പരിക്കാണ് വില്ലനായത്. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലിനെതിരായ മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. പരിക്ക് മാറി പരിശീലനത്തിലേക്ക് തിരിച്ചുവരാൻ നാലുമാസംവരെ എടുക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. പരിക്ക് താരത്തിന് മുമ്പും തിരിച്ചടിയായിട്ടുണ്ട്. സീസണിൽ മികച്ച ഫോമിലായിരുന്നു നെയ്മർ. ലീഗിൽ 13 ഗോളും പത്ത് അസിസ്റ്റുമുണ്ട്.
Content Highlights: neymar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..