അഞ്ചിലും ടോസ് ജയിക്കാതെ പന്ത്


Photo: AFP

ബെംഗളൂരു: നായകനായ ആദ്യപരമ്പരയിലെ ഒറ്റക്കളിയിലും ടോസ് ജയിക്കാനാകാതെ ഋഷഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരേ അഞ്ച് മത്സരങ്ങളിലും പന്തിന് ടോസ് നഷ്ടമായി. ചിന്നസ്വാമിയിൽ ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകൻ കേശവ് മഹാരാജ് ടോസ് ജയിച്ചതോടെയാണ് പന്തിന് നാണയഭാഗ്യം ഇല്ലാതെപോയത്.

നായകനായി ആദ്യ അഞ്ച് മത്സരങ്ങളിലും ടോസ് നഷ്ടമാകുന്ന ആദ്യ ഇന്ത്യൻനായകനായി പന്ത് മാറി.

ടോസ് ജയിച്ച അഞ്ച് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് കളിയിലും ടീം ജയിച്ചപ്പോൾ അടുത്ത രണ്ടുമത്സരങ്ങളിലും ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ ജയംനേടി തിരിച്ചടിച്ചു.

Content Highlights: Rishabh Pant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..