Photo: ANI
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. കരിയറിൽ 17,000 റൺസ് പിന്നിട്ട താരം ഈ നേട്ടം കൈവരിക്കുന്ന ആറാം ഇന്ത്യൻ താരവുമായി.
സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോനി എന്നിവരാണ് ഇതിനുമുമ്പ് 17,000 റൺസെടുത്തിട്ടുള്ളത്.
2007-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയതിനുശേഷം 49 ടെസ്റ്റും 241 ഏകദിനവും 148 ട്വന്റി-20യുമാണ് രോഹിത് കളിച്ചത്. ടെസ്റ്റിൽ 3379 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ 9782 റൺസും ടി-20 യിൽ 3853 റൺസും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ചുറി നേടിയ ഏകതാരമാണ്.
4000 കടന്ന് കോലി
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 4000 റൺസ് നേടുന്ന അഞ്ചാം ഇന്ത്യൻ താരമായി വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാംദിനത്തിലാണ് കോലിയുടെ നേട്ടം.
ഇന്ത്യയിൽ കളിക്കുന്ന 50-ാം ടെസ്റ്റിലാണ് കോലി 4000 റൺസ് കടന്നത്. 58 ശരാശരിയാണ് കോലിയുടെ പ്രകടനം.
ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ 92 ടെസ്റ്റുകളിൽനിന്ന് 7216 റൺസ് നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡ് (5598), സുനിൽ ഗാവസ്കർ (5067), വീരേന്ദർ സെവാഗ് (4656) എന്നിവരാണ് കോലിയുടെ മുൻഗാമികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..