രോഹിത് ശർമ| Photo: ANI
ഇന്ദോർ: മൂന്നുവർഷത്തിനുശേഷമാണ് രോഹിത് ശർമ ഏകദിനത്തിൽ സെഞ്ചുറി സ്വന്തമാക്കുന്നത്. 2020 ജനുവരിയിലാണ് രോഹിത് ഒടുവിൽ 100 കടന്നത്.
സെഞ്ചുറികളുടെ എണ്ണത്തിൽ മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിന് ഒപ്പമെത്താനും ഇന്ത്യൻ ക്യാപ്റ്റന് കഴിഞ്ഞു. 241 മത്സരങ്ങളിൽ രോഹിതിന് ഇപ്പോൾ 30 സെഞ്ചുറിയുണ്ട്. 375 കളികളിൽ നിന്നാണ് പോണ്ടിങ് 30-ലെത്തിയത്. സച്ചിൻ തെണ്ടുൽക്കറും (49) വിരാട് കോലിയുമാണ് (46) രോഹിതിന് മുന്നിലുള്ളത്.
രോഹിതിന്റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി കൂടിയാണിത്. 83 പന്തിലാണി ഇക്കുറി സെഞ്ചുറിയിലെത്തിയത്. 2018-ൽ ഇംഗ്ലണ്ടിനെതിരേ 82 പന്തിൽ 100 കടന്നതാണ് രോഹിതിന്റെ വേഗമേറിയ സെഞ്ചുറി.
Content Highlights: rohit sharma century after three years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..