ചാമ്പ്യൻമാർക്ക് വൻ വരവേൽപ്പ്


1 min read
Read later
Print
Share

സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിന് കേരളാ ഫുട്‌ബോൾ അസോസിയേഷൻ കൊച്ചിയിൽ നൽകിയ സ്വീകരണം. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ എം. അനിൽ കുമാർ, എം.പി. മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എ. മാരായ പി.വി. ശ്രീനിജൻ, അൻവർ സാദത്ത്, കെ.എഫ്.എ. പ്രസിഡന്റ് ടോം ജോസ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവരെയും കാണാം |ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ

കൊച്ചി: മന്ത്രിയും പ്രതിപക്ഷ നേതാവും എം.പി.മാരും എം.എൽ.എ.മാരുമൊക്കെ അണിനിരന്ന വേദിയിൽ സന്തോഷ് ട്രോഫി ചാമ്പ്യൻമാരായ കേരള ടീമിന് വൻ സ്വീകരണം. കേരള ഫുട്‌ബോൾ അസോസിയേഷനും മേത്തർ ഗ്രൂപ്പും ചേർന്നാണ് കൊച്ചിയിൽ ടീമിന്‌ വരവേൽപ്പ് നൽകിയത്. മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവർ പങ്കെടുത്തു.

കേരളത്തെ ഒന്നാകെ സന്തോഷിപ്പിക്കുന്ന വലിയ വിജയമാണ് ഇവർ നേടിയതെന്നും അതിന്‌ നാടിന്റെയും സർക്കാറിന്റെയും പേരിലുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി രാജീവ് പറഞ്ഞു. കേരളത്തെ മുൾമുനയിൽ നിർത്തിയ ഫൈനലിനൊടുവിൽ ത്രില്ലർ വിജയമാണ് ടീം നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയവും മതവും സമുദായവുമൊക്കെ പലപ്പോഴും വ്യത്യസ്തചേരികളിൽ നിന്ന്‌ ഏറ്റുമുട്ടുമ്പോൾ, ഫുട്‌ബോൾ എല്ലാവരെയും ഒന്നിപ്പിക്കുന്ന വികാരമാണെന്നും സതീശൻ പറഞ്ഞു. ടീം സെലക്ഷൻ ഘട്ടം മുതൽ കെ.എഫ്.എ. തന്ന പൂർണസ്വാതന്ത്ര്യത്തിന്റെയും പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന്‌ കോച്ച് ബിനോ ജോർജ് മറുപടിപ്രസംഗത്തിൽ പറഞ്ഞു.

എം.പി.മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എ.മാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, മേയർ എം. അനിൽകുമാർ, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തർ, കെ.എഫ്.എ. പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി പി. അനിൽ കുമാർ, രാംകോ സീനിയർ ഡി.ജി.എം. എ. ഗോപകുമാർ, മീരാൻസ് ഗ്രൂപ്പ് എം.ഡി. ഫിറോസ് മീരാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: santhosh trophy champions kerala team

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..