Image Courtesy: twitter.com/IndianFootball
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലിലെത്തുന്നത് 15-ാം തവണ. 1973 എറണാകുളം സന്തോഷ് ട്രോഫിയിലായിരുന്നു കേരളം ആദ്യമായി ഫൈനലിലെത്തിയത്. ഏറ്റവും കൂടുതല്‍ തവണ ഫൈനലിലെത്തിയ ടീമുകളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്. ബംഗാള്‍ 45 തവണ കളിച്ചു. പഞ്ചാബും മഹാരാഷ്ട്രയും 16 വീതവും.
* കേരളത്തിന്റെ ഫൈനലുകള്‍
1973, 1988, 1989, 1990, 1991, 1992, 1993, 1994, 2000, 2001, 2002-03, 2004, 2013, 2018
* കളിച്ച ഫൈനലില്‍ ആറുതവണ ജയിച്ചു. എട്ടുതവണ തോറ്റു
* സ്വന്തം നാട്ടില്‍ കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത് ഏഴാംതവണ.
കേരളത്തിലെ പ്രകടനം
വര്‍ഷം സ്ഥലം ഫൈനലിലെ പ്രകടനം
1973 എറണാകുളം ചാമ്പ്യന്മാര്
1987-88 കൊല്ലം റണ്ണേഴ്സ്
1990-91 പാലക്കാട് റണ്ണേഴ്സ്
1992-93 കൊച്ചി ചാമ്പ്യന്മാര്
1999-00 തൃശ്ശൂര്‍ റണ്ണേഴ്സ്
2012-13 കൊച്ചി റണ്ണേഴ്സ്
* മിഥുനും ഹജ്മലിനും രണ്ടാംഫൈനല്
ഗോള്‍കീപ്പര്‍മാരായ വി. മിഥുനും എസ്. ഹജ്മലും രണ്ടാം തവണയാണ് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കടക്കുന്നത്. 2018-ല്‍ കൊല്‍ക്കത്തയില്‍ കേരളം ചാമ്പ്യന്മാരായ ടീമില്‍ ഇരുവരും അംഗങ്ങളായിരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ മിഥുന്റെ ഏഴാം സന്തോഷ് ട്രോഫിയാണിത്. പാലക്കാട് കൊട്ടപ്പാട് റെയില്‍വേ കോളനി സ്വദേശിയായ ഹജ്മലിന്റെ അഞ്ചാം സന്തോഷ് ട്രോഫിയും.
കര്‍ണാടക ജയിച്ചാല്‍
* കര്‍ണാടക സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത് പത്താംതവണ
* മുമ്പ് നാലുതവണ ചാമ്പ്യന്മാരായി, അഞ്ചുതവണ റണ്ണറപ്പായി.
കര്‍ണാടകയുടെ ഫൈനലുകള്‍
1946-47, 1952-53, 1953-54, 1955-56, 1962-63, 1967-68, 1968-69, 1970-71 (ഇതുവരെ മൈസൂര്‍ എന്നപേരില്‍)
1975-76 (കര്‍ണാടക)
* കര്‍ണാടക ഇതിനുമുമ്പും ഫൈനലിലെത്തിയത് കേരളത്തില്‍ വെച്ച്. 1975-76 കോഴിക്കോട് സന്തോഷ് ട്രോഫിയിലായിരുന്നു അവരുടെ നേട്ടം. അന്നും സെമിയില്‍ കേരളത്തെ തോല്‍പ്പിച്ചായിരുന്നു മുന്നേറ്റം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..