പ്രഥമ വനിതാ ഐ.പി.എൽ. അടുത്ത മാർച്ചിൽ നടത്താൻ ആലോചന


മുംബൈ: വനിതകളുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത മാർച്ചിൽ നടത്താൻ ആലോചന. ഐ.പി.എലിന് സൗകര്യമൊരുക്കാനായി അടുത്തവർഷത്തെ വനിതാ ആഭ്യന്തര ക്രിക്കറ്റ് കലണ്ടറിൽ മാറ്റംവരുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) തീരുമാനിച്ചു. മാർച്ചിൽ വനിതകൾക്ക് മറ്റു മത്സരങ്ങളുണ്ടാകില്ല. അടുത്തവർഷംതന്നെ വനിതാ ഐ.പി.എൽ. നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

2018 മുതൽ വനിതാ ട്വന്റി 20 ചലഞ്ച് ടൂർണമെന്റ് നടത്തുന്നുണ്ട്. ഇത് പ്രദർശനമത്സരം പോലെയാണിപ്പോൾ. ഇതിൽ ആദ്യം രണ്ടു ടീമുകളുണ്ടായിരുന്നത് കഴിഞ്ഞവർഷം മൂന്നായി. വനിതാ ക്രിക്കറ്റ് കാണാനെത്തുന്നവരുടെ എണ്ണം ഓരോ വർഷവും കൂടുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഐ.പി.എൽ. നടത്തുന്നത്. ഐ.പി.എലിൽ വിദേശതാരങ്ങളെയും പങ്കെടുപ്പിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..