ലജന്റ്‌സ് ലീഗ്


ഇന്ത്യ മാഹാരാജാസിനെ ഗാംഗുലി നയിക്കും

ന്യൂഡൽഹി: ലജന്റ്‌സ് ലീഗ് ക്രിക്കറ്റിനു മുന്നോടിയായിനടക്കുന്ന പ്രദർശന മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ടീമിനെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി നയിക്കും. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഒയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്‌സും ഇന്ത്യ മഹാരാജാസ് ടീമും തമ്മിലുള്ള മത്സരം സെപ്റ്റംബർ 16-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ്. രണ്ടാമത് ലജന്റ്‌സ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായാണ് ഈ മത്സരം നടത്തുന്നത്.

മലയാളി താരം എസ്. ശ്രീശാന്തും ഇന്ത്യ മഹാരാജാസ് ടീമിലുണ്ട്. വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, പാർഥിവ് പട്ടേൽ തുടങ്ങിയവരുമുണ്ട്. വേൾഡ് ലജന്റ്‌സ് ടീമിൽ ഹെർഷൽ ഗിബ്‌സ്, ലെൻഡൽ സിമ്മൺസ്, ജാക് കാലിസ്, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ തുടങ്ങിയവരുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..