മലപ്പുറം: സുബ്രതോ കപ്പ് സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ആൺകുട്ടികളുടെ ഫൈനൽ തിങ്കളാഴ്ച നടക്കും. രാവിലെ 6.30 -ന് ആദ്യസെമിയിൽ വയനാട് കോഴിക്കോടിനെ നേരിടും. 7.30-ന് രണ്ടാം സെമിയിൽ മലപ്പുറം കാസർകോടിനെയും നേരിടും. തുടർന്ന് ഫൈനൽ അരങ്ങേറും.
ക്വാർട്ടറിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് പാലക്കാടിനെ കീഴടക്കിയാണ് മലപ്പുറം സെമിയിലെത്തിയത്. കോഴിക്കോട് 5-3 ന് തിരുവനന്തപുരത്തേയും വയനാട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തൃശ്ശൂരിനേയും കാസർകോട് 3-0 ത്തിന് പത്തനംതിട്ടയേയും ക്വാർട്ടറിൽ തോൽപ്പിച്ചു.
അണ്ടർ-14 ആൺകുട്ടികളുടെ പോരാട്ടത്തിനു തിങ്കളാഴ്ച തുടക്കമാകും. ചൊവ്വാഴ്ച മുതലാണ് അണ്ടർ-17 പെൺകുട്ടികളുടെ മത്സരം. ബുധനാഴ്ച വരെയാണ് ചാമ്പ്യൻഷിപ്പ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ. കെ.വി. രമേശ്കുമാർ, എ. അബൂബക്കർ, വി.പി. അനിൽ, എൽ. ഹരീഷ് ശങ്കർ, സി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..