സുബ്രതോ കപ്പ്: മലപ്പുറം ജേതാക്കൾ


മലപ്പുറം: സുബ്രതോകപ്പ് സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജേതാക്കൾ. കോഴിക്കോടിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് കീഴടക്കിയത്. മലപ്പുറത്തിനായി അമൽ ഷൈൻ, അദിനാൻ, ആകാശ് എന്നിവർ സ്‌കോർ ചെയ്തു. മലപ്പുറത്തെ പ്രതിനിധീകരിച്ച് എം.ഐ.സി. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അത്താണിക്കലും കോഴിക്കോടിനായി സാമൂതിരി എച്ച്.എസ്. തളി സ്കൂളുമാണ് കളിച്ചത്. ദേശീയ സുബ്രതോ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു എം.ഐ.സി. പങ്കെടുക്കും. കൗൺസിലർ സി. സുരേഷ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.

ബുധനാഴ്ച രാവിലെ ഒൻപതിനു നടക്കുന്ന അണ്ടർ-14 ആൺകുട്ടികളുടെ ഫൈനലിൽ മലപ്പുറം പാലക്കാടിനെ നേരിടും. രാവിലെ 11-നാണ് അണ്ടർ-17 പെൺകുട്ടികളുടെ ഫൈനൽ. കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..