സുബ്രതോ കപ്പ്: മലപ്പുറവും എറണാകുളവും ജേതാക്കൾ


മലപ്പുറം: സംസ്ഥാന സുബ്രതോ കപ്പ് ഫുട്‌ബോളിൽ അണ്ടർ -14 ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും അണ്ടർ -17 പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി. പാലക്കാടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മലപ്പുറം കീഴടക്കിയത്. ഷബീബ് അലി, മുഹമ്മദ് ജിഷാൻ എന്നിവർ സ്കോർചെയ്തു. കണ്ണൂരിനെ 2-0 ത്തിന് തോൽപ്പിച്ചാണ് എറണാകുളം വിജയിച്ചത്. സാറ മേരി തോമസ്, അലിഷ ഹംസ എന്നിവർ സ്കോർ ചെയ്തു.

മലപ്പുറത്തെ പ്രതിനിധീകരിച്ച് എൻ.എൻ.എം.എച്ച്.എസ്.എസ്. ചേലേമ്പ്രയും എറണാകുളത്തെ പ്രതിനിധീകരിച്ച് ജി.എച്ച്.എസ്.എസ്. പനമ്പള്ളി നഗറുമാണ് കളത്തിലിറങ്ങിയത്. ഇരുടീമുകളും ദേശീയ സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിനു യോഗ്യത നേടി. നേരത്തെ അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗത്തിൽ എം.ഐ.സി. അത്താണിക്കൽ ജേതാക്കളായിരുന്നു.

പി. ഉബൈദുള്ള എം.എൽ.എ., ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എച്ച്.പി. അബ്ദുൽ മഹ്‌റൂഫ് എന്നിവർ ട്രോഫികൾ നൽകി. പാലോളി അബ്ദുറഹ്‌മാൻ, ഡി.ഡി.ഇ. കെ.പി. രമേഷ് കുമാർ, സംസ്ഥാന സ്പോർട്‌സ് ഓർഗനൈസർ ഹരീഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..